മുഖ്യമന്ത്രിക്കെതിരെ കോടതിയിൽ മുദ്രാവാക്യം വിളിയുമായി അറസ്റ്റിലായ മാവോയിസ്റ് നേതാവ് സോമൻ

Written by Taniniram

Published on:

അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സോമനെ പാലക്കാട് ജില്ല സെഷന്‍സ് കോടതി ജഡ്ജ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് നേതാവ് സോമന്‍. ‘കോര്‍പ്പറേറ്റ് മുതലാളിയായ പിണറായി വിജയനെ വിചാരണ ചെയ്യുക’ എന്ന മുദ്രാവാക്യം വിളിച്ചാണ് സോമന്‍ കോടതിക്ക് പുറത്തിറങ്ങി വന്നത്. രണ്ടാം തീയതി വരെ പൊലീസിന് സോമനെ കസ്റ്റഡിയിലും വയ്ക്കാം. തന്നെ പൊലീസ് മര്‍ദിച്ചെന്നും കുടിക്കാന്‍ മലിനജലം നല്‍കിയെന്നുമുള്ള സോമന്റെ പരാതിയില്‍ കോടതി പൊലീസിനോട് വിശദീകരണം തേടി.
രോഗിയാണെന്ന് അറിയിച്ചിട്ടും പൊലീസ് ഉറങ്ങാന്‍ സമ്മതിച്ചില്ലെന്നും കോടതിയിലേക്ക് ഇറങ്ങുമ്പോള്‍ ചില പേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങിയെന്നും സോമന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ഉള്‍പ്പെടെയാണ് പൊലീസില്‍ നിന്ന് കോടതി വിശദീകരണം തേടിയത്. ആകെ ആറ് കേസുകളാണ് സോമനെതിരെ പാലക്കാട് ജില്ലയിലുള്ളത്.

See also  ടാർപോളിൻ മെട്രോ ട്രാക്കിലേക്ക് വീണു, ​ഗതാ​ഗതം തടസ്സപ്പെട്ടു…

Related News

Related News

Leave a Comment