ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഏപ്രില്‍ 26ന് നടക്കാനിരിക്കെ ഏഴ് മണ്ഡലങ്ങളുടെ പ്രീപോള്‍ സര്‍വ്വെ പുറത്ത് വിട്ട് മനോരമ ന്യൂസ്.
തിരുവനന്തപുരത്ത് ശശിതരൂര്‍ (43.09 % ) സീറ്റ് നിലനിര്‍ത്തും, പന്ന്യന്‍ രവീന്ദ്രന്‍ (33.03% ) രണ്ടാമതും രാജീവ് ചന്ദ്രശേഖര്‍ മൂന്നാമത് (22.2%)
ആറ്റിങ്ങലില്‍ അടൂര്‍പ്രകാശും വി.ജോയും ഒപ്പത്തിനൊപ്പം (35%), വി.മുരളീധരന്‍ (28%) മൂന്നാമത്.
വയനാട് രാഹുല്‍ ഗാന്ധിക്ക് വന്‍ഭൂരിപക്ഷം (62.5%), ആനി രാജ രണ്ടാമതും (24.9%) സുരേന്ദ്രന്‍ വോട്ട് വര്‍ധിച്ച് (11.5%) മൂന്നാമത്.
കണ്ണൂരില്‍ പ്രവചനം അസാധ്യം കെ.സുധാകരനും എം.വി ജയരാജനും ഒപ്പത്തിനോപ്പം (43%), സി.രഘുനാഥ് (12%) മൂന്നാമത്
കൊല്ലത്ത് പ്രേമചന്ദ്രന്‍ അനായാസം ജയിക്കും (46.41%), മുകേഷ് ( 37.9) രണ്ടാമതും ജി.കൃഷ്ണകുമാര്‍ (14.61%) മൂന്നാമത്.
തൃശൂരില്‍ കടുത്ത പോരാട്ടത്തില്‍ മുരളീധരന്‍ ജയിക്കും (36.5%), സുരേഷ് ഗോപി രണ്ടാമതെത്തും ( 30.59%), വി.എസ്. സുനില്‍കുമാര്‍ ( 30.53%) മൂന്നാമത്.