Monday, August 11, 2025

‘മംഗളം’ ദിനപത്രം രാജീവ് ചന്ദ്രശേഖറിന് വിറ്റോ ? ദേശാഭിമാനി വാര്‍ത്തയില്‍ പ്രതികരിച്ച് മംഗളം മാനേജ്‌മെന്റ്

Must read

- Advertisement -

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുളള ജ്യൂപിറ്റര്‍ ഗ്രൂപ്പ് മംഗളം ദിനപത്രം സ്വന്തമാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് മംഗളം മാനേജ്‌മെന്റ് ഗ്രൂപ്പ്. പത്രം വില്പന കരാര്‍ പൂര്‍ത്തിയാക്കിയതായി ദേശാഭിമാനി ദിനപത്രമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

പാര്‍ട്ടി പത്രമായ ജന്മഭൂമിയെ അവഗണിച്ച് മംഗളം സ്വന്തമാക്കുന്നതിനെതിരെ ആര്‍എസ്എസ് നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചെന്നും വാര്‍ത്തയിലുണ്ടായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ മംഗളം ദിനപത്രത്തിന്റെ മാനേജ്മെന്റില്‍ യാതൊരു മാറ്റവുമില്ലെന്നും. ഇതുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ചകള്‍ നടന്നില്ലെന്നും ഒരു കരാറില്‍ ഏര്‍പ്പെട്ടിട്ടുമില്ലെന്നും മംഗളം മാനേജ്‌മെന്റ് അറിയിച്ചു. മംഗളത്തെ തകര്‍ക്കാനുള്ള വ്യാജ പ്രചരണങ്ങളാണ് നടക്കുന്നതെന്നും ഇതില്‍ വായനക്കാര്‍ വീഴരുതെന്നും ഇത്തരം പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും
മാനേജ്‌മെന്റുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

See also  കൊല്ലത്ത് എണ്ണയില്‍ പ്ലാസ്റ്റിക്ക് ഉരുക്കി ചേര്‍ത്ത് പലഹാരം; കണ്ടെത്തിയത് ആരോഗ്യവിഭാഗം പരിശോധനയില്‍, കട പൂട്ടിച്ച് നാട്ടുകാര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article