കൊച്ചി (Kochi) : കാനറാ ബാങ്കിൽ ബീഫ് ഫെസ്റ്റ് നടത്തി ജീവനക്കാർ. ക്യാൻ്റീനിൽ ബീഫ് വിളമ്പാൻ പാടില്ലെന്ന മാനേജരുടെ ഉത്തരവിൽ പ്രതിഷേധിച്ചാണ് ബാങ്കിന് പുറത്ത് ജീവനക്കാർ ബീഫ് ഫെസ്റ്റ് നടത്തിയത്. (Employees held a beef fest at Canara Bank. The employees held a beef fest outside the bank to protest the manager’s order not to serve beef in the canteen.) കാനറ ബാങ്കിൻ്റെ കൊച്ചി റീജിയണൽ ഓഫീസിലാണ് സംഭവം. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് പ്രതിഷേധപ്രകടനം നടത്തിയത്.
ബാങ്കിൽ പുതുതായെത്തിയ ബീഹാർ സ്വദേശിയായ റീജിയണൽ മാനേജറാണ് വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്. കീഴുദ്യോഗസ്ഥരോടുള്ള മോശം പെരുമാറ്റത്തിൽ പ്രതിഷേധിക്കാനായിരുന്നു ആദ്യം ജീവനക്കാരുടെ തീരുമാനം. ഇതിനുള്ള തയ്യാറെടുപ്പുകൾക്കിടെ ബീഫ് നിരോധനത്തെപ്പറ്റി മാനേജർ ഉത്തരവിട്ടിട്ടുണെന്നറിഞ്ഞ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഇതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു.