സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം, താൻ ആത്മഹത്യയുടെ വക്കിലെന്ന് മനാഫ്, മുഖ്യമന്ത്രിക്ക് പരാതി നൽകി

Written by Taniniram

Published on:

കോഴിക്കോട് : സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ലോറി ഉടമ മനാഫ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണ് ചൂണ്ടിക്കാട്ടിയാണ് മനാഫ് മുഖ്യമന്ത്രിയെ സമീപിച്ചത്. യൂട്യൂബ് ചാനലുകളിലെ വിദ്വേഷ വിഡിയോകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.

മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്. അതിനിടെ അര്‍ജുന്റെ കുടുംബം സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ നിന്നും മനാഫിനെ ഒഴിവാക്കും. ചേവായൂര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ മനാഫിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. തുടര്‍ന്നാണ് എഫ്ഐആറില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

See also  കണ്ടക്ടർ ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 27 വർഷത്തിന് ശേഷം പിടിയിൽ

Related News

Related News

Leave a Comment