Thursday, April 3, 2025

ചാലക്കുടി പുഴയില്‍ വീണ ആള്‍ മരിച്ചു

Must read

- Advertisement -

ട്രെയിനില്‍നിന്ന് ചാലക്കുടി പുഴയില്‍ വീണ മധ്യപ്രദേശ് സ്വദേശി മരിച്ചു. (A native of Madhya Pradesh died after falling from a train into Chalakudy river) രാംകിഷന്‍ ഭാവേദി (Ramkishan Bhavedi) (32) ആണ് രാവിലെ ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ( വി)നിന്നു പുഴയിലേക്കു വീണത്.

രാവിലെ പത്തു മണിയോടെ പുഴയിലേക്ക് ഒരാള്‍ വീണു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ചാലക്കുടി പുഴയില്‍ പരിശോധന നടത്തുകയായിരുന്നു. ഒരു ബാഗ് പൊന്തി കിടക്കുന്നതായി കണ്ടു.

സേനാംഗങ്ങളായ അനില്‍ മോഹന്‍, നിമേഷ് ആര്‍ എം എന്നിവര്‍ പുഴയില്‍ ഇറങ്ങി പരിശോധന നടത്തിയതില്‍ ബാഗിനൊപ്പം ആളുമുണ്ടെന്ന് കണ്ടെത്തി. ഉടനെ ബാഗിനെയും ആളെയും കരയിലേക്ക് എത്തിച്ചു പൊലീസിന് കൈമാറുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

See also  കുവൈറ്റ് അപകടം വലിയ ദുരന്തം, കുടുംബങ്ങളെ എത്ര സഹായിച്ചാലും മതിയാകില്ല: മുഖ്യമന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article