പത്തനംതിട്ട (Pathanamthitta) : അടൂർ ഏനാത്ത് സ്വദേശിനിയായ 40 കാരിയുടെ ഫോണിലേക്ക് വാട്സ്ആപ്പ് സന്ദേശമായി അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ പൊലീസ് പിടികൂടി. (Police have arrested a young man who sent obscene images and videos via WhatsApp to the phone of a 40-year-old woman from Adoor Enath.) ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ (23) ആണ് അറസ്റ്റിലായത്. യുവതിയുടെ മൊബൈൽ ഫോണിലെ വാട്സ്ആപ്പിലേക്ക് ഈ മാസം 12ന് രാത്രി 12.15 നാണ് 140 ഓളം അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും വന്നത്.
പിറ്റേന്ന് രാവിലെ 7 മണിക്കാണ് ഇവർ സന്ദേശം ശ്രദ്ധിച്ചത്. തുടർന്ന് അടുത്ത ബന്ധുക്കളെ വിവരമറിയിച്ചു. അയച്ച ആളുടെ ഫോൺ നമ്പരിലേക്ക് വിളിച്ചപ്പോൾ, അയാളുടെ ഫോണിലെ മെസഞ്ചറിൽ സന്ദേശവും വീട്ടമ്മയുടെ ഫോൺ നമ്പരും ആരോ അയച്ചു നൽകിയെന്നും, തുടർന്ന് ഈ നമ്പരിലേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുവെന്നും മറുപടി നൽകിയശേഷം ഫോൺ കട്ട് ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു.
ഇവരുടെ ഫോൺ നമ്പർ യുവാവിന് ആരാണ് അയച്ചതെന്ന് അറിയില്ലെന്നും പറഞ്ഞു. മാനഹാനികാരണം വിഷമത്തിലായ യുവതി തുടർന്ന് ഏനാത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എസ് സി പി ഒ ഷൈൻ കുമാർ മൊഴി രേഖപ്പെടുത്തി. ബിഎൻഎസിലെയും ഐടി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് പൊലീസ് ഇൻസ്‌പെക്ടർ എ ജെ അമൃത് സിങ് നായകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.