ക്രിസ്മസ്- പുതുവർഷത്തിന് മലയാളി കുടിച്ചുതീർത്തത് 712. 96 കോടിയുടെ മദ്യം; പുതുവത്സരത്തലേന്ന് വിറ്റുവരവ് 108 കോടി; ഒന്നാം സ്ഥാനം പാലാരിവട്ടം ഔട്ട്ലറ്റിന്

Written by Web Desk1

Updated on:

തിരുവനന്തപുരം: മലയാളികള്‍ ക്രിസ്മസ് – പുതുവത്സര ആഘോഷം പൊടിപൊടിച്ചതോടെ മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 712. 96 കോടിയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ വിറ്റത് 697. 05 കോടിയുടെ മദ്യമായുരുന്നു. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവില്‍പ്പനയാണ് ഇത്തവണയുണ്ടായത്. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്‌ലെറ്റിലാണ്. പവര്‍ ഹൗസ് റോഡ് ഔട്ട് ലെറ്റിനാണ് രണ്ടാം സ്ഥാനം.

കഴിഞ്ഞ മാസം 22 മുതല്‍ ഇന്നലെ(31) വരെയുള്ള കണക്കുകളാണ് ബെവ്‌കോ പുറത്തുവിട്ടിരിക്കുന്നത്. ഇതു പ്രകാരം 712.96 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഇത് കഴിഞ്ഞ സീസണേക്കാള്‍ കൂടുതലാണ്. പാലാരിവട്ടം ഔട്ട് ലൈറ്റിലാണ് ഏറ്റവും കൂടുതല്‍ വിറ്റിരിക്കുന്നത്. ഇടപ്പള്ളി ഔട്ട് ലെറ്റിനാണ് മൂന്നാം സ്ഥാനം. സാധാരാണ കൊല്ലം ആശ്രമ മൈതാനത്താണ് എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ വില്‍പ്പന ഉണ്ടാവുന്നത്. ഇത്തവണ നാലാം സ്ഥാനത്താണ് കൊല്ലം ഔട്ട്‌ലെറ്റ്. ചാലക്കുടിയിലുള്ള ഔട്ട്‌ലെറ്റിലും വലിയ രീതിയില്‍ മദ്യവില്‍പ്പന നടന്നിട്ടുണ്ടെന്നാണ് ബെവ്‌കോയുടെ കണക്ക്. പുതുവത്സരത്തലേന്ന് വിറ്റത് 108 കോടി രൂപയുടെ മദ്യമാണ്. 69.42 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ വഴിവിറ്റത്. കഴിഞ്ഞവര്‍ഷം പുതുവത്സരത്തിന് 94.77 കോടിയുടെ രൂപയുടെ മദ്യമായിരുന്നു വിറ്റത്. രവിപുരം (പാലാരിവട്ടം) ഔട്ട്ലെറ്റ് ആണ് വില്‍പനയില്‍ ഒന്നാം സ്ഥാനത്ത്. 92.31 ലക്ഷം രൂപയുടെ മദ്യമാണ് ഈ ഔട്ട്ലെറ്റിലൂടെ വില്‍പന നടത്തിയത്. നെടുമങ്ങാട്(86.65 ലക്ഷം), ഇടപ്പള്ളി-കടവന്ത്ര(79 ലക്ഷം), കാവനാട്-ആശ്രാമം(79.20 ലക്ഷം), ചാലക്കുടി(75.11 ലക്ഷം) എന്നിങ്ങനെയാണ് കൂടുതല്‍ വില്‍പന നടന്ന ഔട്ട്ലെറ്റുകള്‍. ഇത്തവണ ക്രിസ്മസിനും റെക്കോര്‍ഡ് മദ്യവില്‍പനയാണ് നടന്നത്. ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബെവ്റജസ് ഔട്ട്ലെറ്റുകളില്‍ കൂടെ ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടി രൂപയുടെ വില്‍പന നടന്നു.

See also  വന്ദേ മെട്രോ ട്രയൽ റൺ നാളെ; പ്രധാന സ്റ്റേഷനുകളിൽ എല്ലാം സ്റ്റോപ്പ്

Related News

Related News

Leave a Comment