തിരുവനന്തപുരം (Thiruvananthapuram) : ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. (A Malayali soldier was found dead in Dehradun.) തിരുവനന്തപുരം നേമം സ്വദേശി ബാലു എസിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ (സെപ്റ്റംബർ 11) ഉച്ചയോടെയായിരുന്നു സംഭവം.
ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി അക്കാഡമിയിലെ സ്വിമ്മിങ് പൂളിലാണ് ബാലുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 12 വർഷമായി ബാലു ജവാനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു ബാലു. അദ്ദേഹം ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് നാല് മാസങ്ങൾക്ക് മുൻപ് ഡെറാഡൂണിൽ എത്തുന്നത്.
ഇന്നലെ ട്രെയിനിങ്ങിന്റെ ഭാഗമായി സ്വിമ്മിങ് പൂളിൽ ബ്രീത്തിങ് എക്സർസൈസ് നടന്നിരുന്നു. ഇത് കഴിഞ്ഞ ശേഷം എല്ലാവരും മടങ്ങി പോയി. പിന്നീട് രണ്ട് മണിക്കൂർ കഴിഞ്ഞ് ബാലുവിന് കൂടെയുള്ളവർ സ്വിമിങ് പൂളിലേക്ക് മടങ്ങിയെത്തിപ്പോൾ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.