ഐ.ഐ.എം.സി.യിൽ മലയാളം ജേർണലിസം പി.ജി. ഡിപ്ലോമ

Written by Web Desk1

Published on:

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ (Indian Institute of Mass Comunication ) കോട്ടയം കാംപസ് നടത്തുന്ന മലയാളം ജേർണലിസം പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് (Malayalam Journalism Post Graduate Diploma Course ) അപേക്ഷിക്കാം.

യോഗ്യത: ബിരുദം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പൊതു വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് ഓഗസ്റ്റ് ഒന്നിന് 25, എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാർക്ക് 30, ഒ.ബി.സി. വിഭാഗക്കാർക്ക് 28 എന്നിങ്ങനെ വയസ്സ് കവിയരുത്. ഡൽഹി, കോട്ടയത്ത് പാമ്പാടി എന്നീ കാംപസുകളിൽവെച്ച് മാർച്ച് 10-ന് പ്രവേശന പരീക്ഷ നടക്കും.

പൊതുവിജ്ഞാനം, ഭാഷയിലെ അറിവ്, പത്രപ്രവർത്തന അഭിരുചി തുടങ്ങിയവ പരിശോധിക്കുന്നതാവും ചോദ്യങ്ങൾ. അപേക്ഷാഫോറത്തിനും വിവരങ്ങൾക്കും www.iimc.gov.in കാണുക. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 29-നകം ന്യൂഡൽഹി ഐ.ഐ.എം.സി.യിൽ ലഭിക്കണം. languagecoursesiimc2023@gmail.com എന്ന മെയിലിലേക്കും ബന്ധപ്പെട്ട രേഖകൾ സഹിതമുള്ള അപേക്ഷ അയക്കാം. വിവരങ്ങൾക്ക് 8547482443, 9744838575 (കോട്ടയം കാംപസ്)

Leave a Comment