Thursday, April 10, 2025

മലയാള മനോരമയ്ക്ക് തിരിച്ചടി; ഇപി ജയരാജന്റെ ഭാര്യ ഇന്ദിരക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്‌

Must read

- Advertisement -

ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയ്ക്ക് മലയാള മനോരമ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. നഷ്ടപരിഹാരത്തുക ആറ് ശതമാനം പലിശയും കോടതിച്ചെലവും സഹിതം നല്‍കണമെണും കണ്ണൂര്‍ സബ്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ ‘മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ച് എത്തി ലോക്കര്‍ തുറന്നു’ എന്ന തലക്കെട്ടില്‍ 2020 സപ്തംബര്‍ 14 ന് മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെ നല്‍കിയ കേസിലാണ് കോടതി വിധി.

മലയാള മനോരമ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ ജേക്കബ് മാത്യു, എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, എഡിറ്റര്‍ ഫിലിപ്പ് മാത്യു, റിപ്പോര്‍ട്ടര്‍ കെ പി സഫീന എന്നിവരാണ് എതിര്‍കക്ഷികള്‍. അഭിഭാഷകരായ പി യു ശൈലജന്‍, എം രാജഗോപാലന്‍ നായര്‍ എന്നിവരാണ് ഇന്ദിരയ്ക്കായി അപകീര്‍ത്തി കേസ് നല്‍കിയത്.

See also  കർണാടകയിൽ ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിന് 25 കാരനായ വിദ്യാർത്ഥിക്ക് മർദ്ദനം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article