- Advertisement -

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം
നടൻ ജയറാമിന്‍റേയും നടി പാർവതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയും യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റുമായ നവനീത് ഗിരീഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തുത്ത്. താലികെട്ട് ചടങ്ങില്‍ സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി എന്നിവർ പങ്കെടുത്തിരുന്നു. ഇന്ന് തൃശൂരിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.


