ഇന്ന് ശബരിമലയിൽ മകരജ്യോതി

Written by Web Desk1

Published on:

ഇന്ന് മകരവിളക്ക്. തീർത്ഥാടക ലക്ഷങ്ങൾക്ക് ദർശന പുണ്യം പകരാൻ ഇന്നത്തെ സന്ധ്യയിൽ ശബരിമലയുടെ കിഴക്കൻ ചക്രവാളത്തിൽ മകര ജ്യോതി ഉദിച്ചുയരും. പുലർച്ചെ 2.46 ന് മകരസംക്രമപൂജയോടെ മകരവിളക്ക് ചടങ്ങുകൾക്ക് തുടക്കമായി. കവടിയാർ കൊട്ടാരത്തിൽ നിന്നെത്തിച്ച നെയ് കൊണ്ട് അഭിഷേകം നടത്തി. വൈകിട്ട് 6.15 ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുക. തുടർന്ന്, അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. തുടർന്നാണ് പുണ്യദർശനമായി പൊന്നമ്പലമേട്ടിൽ മകരവിളക്കു തെളിയുക. മകരവിളക്കിനോടനുബന്ധിച്ച് രാവിലെ 9 ന് സന്നിധാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തമിഴ് പിന്നണി ഗായകൻ പി കെ.വീരമണിദാസന് മന്ത്രി ഹരിവരാസനം പുരസ്കാരം സമ്മാനിക്കും

വൈകിട്ട് അഞ്ചിനാണ് നടതുറക്കുക. 5.30ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും. 6.15ന് കൊടിമരച്ചുവട്ടിൽ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മെമ്പർമാരായ അഡ്വ.എ അജികുമാർ, ജി സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിക്കും. ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന പേടകം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയും ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിലേക്ക് ആനയിക്കും.

രാത്രി മണിമണ്ഡപത്തിൽ കളമെഴുത്ത്. തുടർന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും. 18 വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. നെയ്യഭിഷേകം 19 വരെ മാത്രം. 19ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 20ന് രാത്രി 10ന് മാളികപ്പുറം സന്നിധിയിൽ വലിയ ഗുരുതി. 20ന് രാത്രി ഹരിവരാസനം വരെ ഭക്തർക്ക് ദർശനം. 21ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പസ്വാമിയെ യോഗനിദ്ര‌യി‌ലാക്കും. തുടർന്ന് ശ്രീ കോവിൽ നടയടയ്‌ക്കും.

See also  മണ്ഡലകാലം; ഏറ്റവും കൂടുതൽ ഭക്തർ എത്തിയ ദിവസം

Related News

Related News

Leave a Comment