Sunday, August 17, 2025

നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി എം. സ്വരാജ്

Must read

- Advertisement -

മലപ്പുറം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി കൂടിയാണ് എം സ്വരാജ്. നിലമ്പൂർക്കാരനായ എം സ്വരാജ് തൃപ്പൂണിത്തുറയിലെ മുൻ എംഎൽഎയായിരുന്നു. രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർത്ഥിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ രാഷ്ട്രീയ പ്രാധാന്യമുളള മണ്ഡലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിലമ്പൂരിൽ എൽ.ഡി.എഫിനെതിരെ മഴവിൽ സഖ്യം: എം.വി. ഗോവിന്ദൻ ആലുവ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ യു.ഡി.എഫ്, ബി.ജെ.പി, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നിവ ഉൾപ്പെടുന്ന മഴവിൽ സഖ്യമാണ് തെളിഞ്ഞുവരുന്നതെന്ന് സി.പി.എം…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂർ. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പി വി അൻവർ ഇടതുമുന്നണിയെ വഞ്ചിച്ചു. അൻവർ ഒറ്റുകൊടുത്തു. രാഷ്ട്രീയ യൂദാസാണ് അൻവർ. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അൻവർ യുഡിഎഫിനെക്കുറിച്ച് പറഞ്ഞത്. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. ഇത് രാഷ്ട്രീയ പോരാട്ടമാണ്’- എംവി ഗോവിന്ദൻ വ്യക്തമാക്കി.

See also  നവകേരള സദസ്സ്: ഗുരുവായൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article