ലോക്സഭാ ഇലക്ഷൻ ; പോലീസ് ആസ്ഥാനത്തു സമഗ്രമായ അഴിച്ചുപണി

Written by Web Desk1

Published on:

ഇക്കുറി ഡി വൈ എസ് പി മാരെയാണ് ലോക്സഭാ ഇലക്ഷനുമായി ബന്ധപ്പെട്ടു സ്ഥലം മാറ്റിയത്.

പുത്തൻകുരിശിലെ ഡി വൈ എസ് പി വിശ്വനാഥൻ എ കെ യെ ആലത്തൂരിലേക്കാണ് സ്ഥലം മാറ്റിയത്.
ആലത്തൂർ ഡി വൈ എസ് പി സി ആർ സന്തോഷിനെ തൃക്കാക്കരയിലേക്കും, തൃക്കാക്കര ഡി വൈ എസ് പി വര്ഗീസ് ടി എം നെ നിലമ്പൂരിലേക്കും സ്ഥലം മാറ്റി. അതേസമയം ഡി വൈ എസ് പി ഷൈജു പി എൽ നെ നിലമ്പൂരിൽ നാദാപുരത്തേക്കും, ലതീഷ് പി വി യെ നാദാപുരത്തു നിന്നും കാഞ്ഞങ്ങാട്ടേക്കുമാണ് സ്ഥലം മാറ്റിയത്. ഡി വൈ എസ് പി വിനോദ് എം പി കാഞ്ഞങ്ങാട്ട് നിന്നും താമരശ്ശേരിയിലേക്ക് മാറിയപ്പോൾ പ്രമോദ് പി ക്കു താമരശ്ശേരിയിൽ നിന്നും തളിപ്പറമ്പിലേക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. കണ്ണൂർ ഡി വൈ എസ് പി വേണുഗോപാലനെ കൂത്തുപറമ്പിലേക്ക് സ്ഥലം മാറ്റിയപ്പോൾ വിനോദ് കുമാർ കെ യെ കൂത്തുപറമ്പിൽ നിന്നും വടകരയിലേക്ക് സ്ഥലംമാറ്റി.

സിബിടോമിനെ ഡിസ്ട്രിക്‌ട് ക്രൈം ബ്രാഞ്ച് കണ്ണൂർ സിറ്റിയിൽ നിന്നും കണ്ണൂരിലേക്കും നിഷാദ്‌മോൻ വി എ യെ ഡിസ്ട്രിക്‌ട് ക്രൈം ബ്രാഞ്ച് കൊച്ചി സിറ്റിയിൽ നിന്നും പുത്തൻകുരിശിലേക്കും സുനിൽകുമാർ സി കെ യെ കണ്ണൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് നിന്നും കണ്ണൂർ നാർക്കോട്ടിക് സെല്ലിലേക്കും സ്ഥലം മാറ്റി. കണ്ണൂർ സിറ്റി നാർക്കോട്ടിക് സെല്ലിലെ ഡി വൈ എസ് പി സിബി എൻ ഒ യെ കണ്ണൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ചിലേക്കും . തളിപ്പറമ്പ് ഡി വൈ എസ് പി ബാലകൃഷ്ണൻ നായരെ കണ്ണൂർ സിറ്റിയിലേക്കും സജേഷ് വഴലാപ്പിലിനെ വടകരയിൽ നിന്നും വയനാട് ഡിസ്ട്രിക്‌ട് ക്രൈംബ്രാഞ്ചിലേക്കുമാണ് സ്ഥലംമാറ്റിയത്.

Related News

Related News

Leave a Comment