Saturday, April 5, 2025

‘ഒന്ന് ജീവിച്ചോട്ടെ മാഡം, വഴീന്ന് മാറിനിൽക്ക്: അടുത്ത കേസുണ്ടാക്കാനുള്ള വഴി നോക്കിയിരിക്കുവാ ചിലർ’ മാദ്ധ്യമപ്രവർത്തകരോട് സുരേഷ്‌ഗോപി

Must read

- Advertisement -

തൃശൂർ (Thrissur) : ചോദ്യങ്ങൾ ചോദിച്ചതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരെ പരിഹസിച്ച് ബിജെപി നേതാവും തൃശൂർ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി (BJP leader and Thrissur NDA candidate Suresh Gopi). തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകിയതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പരിഹാസം. ചോദ്യം ചോദിച്ച വനിത മാദ്ധ്യമ പ്രവർത്തകയോട് ‘ഞാൻ ഒന്ന് ജീവിച്ചോട്ടെ മാഡം’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ‘വഴീന്ന് മാറിനിൽക്ക്, അടുത്ത കേസുണ്ടാക്കാനുള്ള വഴി നോക്കിയിരിക്കുവാ ചിലർ’ എന്നും സുരേഷ് ഗോപി പറഞ്ഞു.

മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് ഒരു വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരിക്കാം സുരേഷ് ഗോപിയുടെ പരിഹാസം. ശരീരത്തിൽ സ്പർശിച്ചതിനും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് ഐപിസി 354 (എ-1,4) പ്രകാരമാണ് കേസെടുത്തത്.

സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നു. മകളെപ്പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെപ്പോലെ മാപ്പ് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വച്ച് സംസാരിക്കുന്നതിനിടെയാണ് വിവാദ സംഭവമുണ്ടായത്. സംഭവം തനിക്ക് കടുത്ത പ്രയാസവും മാനഹാനിയും ഉണ്ടാക്കിയെന്നും ഇത്തരം അനുഭവം ആർക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് നിയമനടപടിയുമായി മുന്നോട്ടുപോകുന്നതെന്നും മാദ്ധ്യമപ്രവർത്തക പറഞ്ഞിരുന്നു.

See also  സുരേഷ് ഗോപി ആശാ വർക്കർമാരുടെ സമീപത്ത് ; 'ആശാവർക്കർമാരുടെ പ്രശ്നങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിക്കും, പിരിച്ചുവിട്ടാൽ കേന്ദ്ര ഫണ്ട് തടയും' …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article