തിരുവനന്തപുരം : കേരളത്തില്‍ നിന്ന് അയോധ്യ ദർശനത്തിനായുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നാണ് സർവീസ് ആരംഭിച്ചത്. അയോധ്യ യാത്ര ബിജെപിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. മുൻ കേന്ദ്ര റെയില്‍വേ മന്ത്രി ഒ രാജഗോപാല്‍ ആണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. 20 കൊച്ചുകൾ ഉള്ള ആസ്ത ട്രെയിനിൽ 972 യാത്രക്കാരാണ് ഉള്ളത്.
ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ തന്നെ നല്‍കണം. എന്നാല്‍ ഭക്ഷണം, താമസം, ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടിയാണ് ഒരുക്കുക.12 ന് പുലർച്ചെ രണ്ട് മണിക്ക് ട്രെയിൻ അയോധ്യ സ്റ്റേഷനില്‍ എത്തും. 13-ന് പുലര്‍ച്ചെ 12.20 -ന് അയോധ്യയില്‍ നിന്ന് തിരിച്ച് 15 ന് രാത്രി 10.45 ന് കൊച്ചുവെളിയില്‍ തിരികെവരും. 3300 രൂപയാണ് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രാ ടിക്കറ്റ് നിരക്ക്. ട്രെയിനിന് വിവിധ സ്റ്റേഷനുകളില്‍ ബിജെപി സ്വീകരണം നല്‍കും.
അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠ പൂര്‍ത്തിയായതിന് പിന്നാലെ സംസ്ഥാനങ്ങളില്‍നിന്ന് യാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടാണ് പ്രത്യേക യാത്ര സംഘടിപ്പിക്കുന്നത്. കേരളത്തില്‍നിന്ന് അടക്കം ഒരു നിയോജക മണ്ഡലത്തില്‍നിന്ന് ആയിരം പേരെയാണ് പങ്കെടുപ്പിക്കുന്നത്.