വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന് അജ്ഞാതസംഘത്തിന്റെ മര്‍ദ്ദനം. പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളോ?

Written by Taniniram

Published on:

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ (Vanchiyur Court) അഭിഭാഷകന്‍ അഡ്വ.എസ്.വിനോദിനെ അജ്ഞാത സംഘം അതിക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ അതി ഗുരുതരമായി പരിക്കേറ്റ വിനോദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിനോദ് ഇടപെട്ട ഒരു കേസിലെ കക്ഷികളുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ സംഘങ്ങളാണ് അക്രമിത്തിന് പിന്നിലെന്നാണ് സംശയം. ഗുരുതരമായി പരിക്കേറ്റതിനാല്‍ പോലീസിന് ഇതുവരെ മൊഴിയെടുക്കാനായിട്ടില്ല.

അക്രമികള്‍ തന്ത്രപരമായി വിളിച്ചുവരുത്തിയശേഷം ആളൊഴിഞ്ഞ പ്രദേശത്തെ തെങ്ങിന്‍തോട്ടത്തിലെത്തിച്ചായിരുന്നു മര്‍ദ്ദിച്ചത്. അതുവഴി പോയ യാത്രക്കാരിലാരോ സംഭവം ഷൂട്ട് ചെയ്ത് പോലീസിലെത്തിക്കുകയായിരുന്നു. കഠിനംകുളം പോലീസാണ് കേസ് അന്വേഷിക്കുന്നത്.ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്.

See also  തെളിവില്ല; കോൺഗ്രസ് നേതാവ് ലാൽജി കൊള്ളന്നൂർ കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ടു

Related News

Related News

Leave a Comment