തൃശ്ശൂർ (Thrissur) : 7 വയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ തൃശ്ശൂർ പേരമംഗലത്ത് അറസ്റ്റിൽ. (A lawyer who molested his 7-year-old daughter has been arrested in Peramangalam, Thrissur.) അഭിഭാഷകനും ഭാര്യയും രണ്ട് വർഷമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. കോടതി ഉത്തരവ് പ്രകാരം അച്ഛൻ ഞായറാഴ്ചകളിൽ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന സമയത്താണ് പീഡനം നടന്നിരുന്നത്. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമാണ് ഇവർക്കുണ്ടായിരുന്നത്.
പിരിഞ്ഞ് താമസിക്കുന്നതിനാൾ ഞായറാഴ്ചകളിൽ പിതാവ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകും. ആൺകുട്ടി അസുഖബാധിതനാണ്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയ സമയത്ത് ഡോക്ടറോടാണ് പെൺകുട്ടി ഇക്കാര്യം തുറന്നു പറയുന്നത്. തുടർന്ന് ഡോക്ടർ വൈദ്യപരിശോധന നടത്തി വിവരം പൊലീസിന് കൈമാറി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.