ലാവ്‌ലിന്‍ കേസ് അന്തിമവാദം മേയ് ഒന്നിന്

Written by Web Desk1

Published on:

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് (case of S. N. C. Lavlin) പരിഗണിക്കുന്നത് 38 -ാം തവണയും മാറ്റിവച്ചു. സുപ്രീംകോടതി (Supreme Court) നിശ്ചയിക്കുന്ന ദിവസം കേസില്‍ വാദമുന്നയിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ (C B I ) അറിയിച്ചതിനെ തുടര്‍ന്ന് മേയ് ഒന്നിന് കോടതി അന്തിമ വാദം കേള്‍ക്കും.

കേസ് അടിയന്തരമായി പരിഗണിക്കണമെന്നതായിരുന്നു സി.ബി.ഐ (C B I ) യുടെ ആവശ്യം. 31 -ാം തവണയാണ് സുപ്രീംകോടതി (Supreme Court) കേസ് ലിസ്റ്റ് ചെയ്യുന്നത്.

കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan) ഉ ള്‍പ്പടെയുള്ളവരെ ഹൈക്കോടതി (High Court ) കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ സി.ബി.ഐയുടെയും നേരത്തെ വിധി വന്നവരുടെയും അപ്പീലുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്.

See also  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് അഖിൽ മാരാർക്കെതിരെ പോലീസ് കേസ്…

Leave a Comment