ഔദ്യോഗിക ഭരണരംഗത്ത് ടിയാൻ എന്ന പദത്തിന് സ്ത്രീലിംഗമായി ടിയാരി എന്ന് ഉപയോഗിക്കരുതെന്ന ഉത്തരവുമായി നിയമ വകുപ്പ്

Written by Taniniram

Published on:

തിരുവനന്തപുരം : ടിയാരി എന്ന പദം ഉപയോഗിക്കരുതെന്ന് നിയമവകുപ്പ്. ഔദ്യോഗിക ഭരണരംഗത്ത് ‘ടിയാന്‍’ എന്ന പദത്തിന് സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കുന്നതിനാണ് വിലക്ക്. ഭാഷാ മാര്‍ഗ നിര്‍ദേശക വിദഗ്ധസമിതിയുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഉത്തരവ്. മേല്‍പ്പടിയാന്‍ അല്ലെങ്കില്‍ പ്രസ്തുത ആള്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന ‘ടിയാന്‍’ എന്നതിന്റെ സ്ത്രീലിംഗമായി ടിയാള്‍ എന്നതിനു പകരം ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്നാണ് നിയമ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

പദത്തിന്റെ ഉപയോഗ സാധുതയെക്കുറിച്ച് ഭാഷാ മാര്‍ഗനിര്‍ദേശക വിദഗ്ധസമിതി പരിശോധന നടത്തി ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനത്തിലെത്തുകയായിരുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പുറമെ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അര്‍ധസര്‍ക്കാര്‍, സഹകരണ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.

See also  ലോകകപ്പ് റണ്ണറപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത് 10.67 കോടി, ജേതാക്കളായ ഇന്ത്യയ്ക്ക് ലഭിച്ചത്…

Leave a Comment