Thursday, April 10, 2025

ലാത്തിചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരപരിക്ക്

Must read

- Advertisement -

ആലപ്പുഴ; യൂത്ത് കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ ലാത്തിചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീണിന്റെ തലച്ചോറിനു ക്ഷതമേറ്റെന്നു ഗവ.മെഡിക്കല്‍ കോളജിലെ ചികിത്സ റിപ്പോര്‍ട്ട്. ലാത്തി കൊണ്ടുള്ള അടിയില്‍ തല പൊട്ടിയിടത്തു ഏഴു തുന്നലുണ്ട്.

നിലത്തുവീണ പ്രവീണിനെ പത്തോളം പൊലീസുകാര്‍ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ തലയ്ക്കും കഴുത്തിനുമാണ് ഗുരുതരപരിക്കേറ്റത്. ചികിത്സയ്ക്കായി പ്രവീണിനെ ഇന്നലെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു.

പൊലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മേഘാ രഞ്ജിത്ത്, ശരണ്യ ശ്രീകുമാര്‍ എന്നിവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവര്‍ക്കും തലയ്ക്കു കഴുത്തിനുമാണ് മര്‍ദനമേറ്റത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘാ രഞ്ജിത്തിന്റെ കഴുത്തിലെ ഡിസ്‌ക് പുറത്തേക്കു തള്ളിയിട്ടുണ്ടെന്നാണ് എംആര്‍ഐ സ്‌കാന്‍ റിപ്പോര്‍ട്ട്.

See also  ബിജെപി ആശാവർക്കർമാർക്ക് പിന്തുണയുമായി ഈ മാസം 27നും 28നും സെക്രട്ടറിയേറ്റ് നടയിൽ രാപ്പകൽ സമരം സംഘടിപ്പിക്കും…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article