കേരളത്തിലെ ന്യൂസ് ചാനലുകള്‍ റേറ്റിംഗിനായി കടുത്ത മത്സരത്തിലാണ്. ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിങ്ങ് പ്രകാരം 97.71 പോയിന്റോടെയാണ് ഏഷ്യാനെറ്റ് ന്യൂസിനെ തൊട്ടു പിന്നിലാക്കി റിപ്പോര്‍ട്ടര്‍ ഒന്നാമതെത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ 94.10 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ഇപ്പോള്‍ 92.21പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ആദ്യമായാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഒന്നാമതെത്തുന്നത്. ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷം നടന്ന കഴിഞ്ഞ ആഴ്ചയില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കണ്ടത് റേറ്റിഗ് പ്രകാരം റിപ്പോര്‍ട്ടര്‍ ചാനലാണ്. യുദ്ധ റിപ്പോര്‍ട്ടില്‍ കടുത്ത വിമര്‍ശനമാണ് ചാനല്‍ സോഷ്യല്‍ മീഡിയയില്‍ നേരിട്ടത്.
അതേസമയം 71.30 പോയിന്റോടെ തുടര്‍ച്ചയായി മൂന്നാം സ്ഥാനത്താണ് ട്വന്റി ഫോര്‍ ന്യൂസ്. കഴിഞ്ഞ തവണ 66.08 പോയിന്റായിരുന്നു ട്വന്റി ഫോര്‍ ന്യൂസിന് ഉണ്ടായിരുന്നത്. മാതൃഭൂമി ന്യൂസിനെ പിന്തള്ളി മനോരമ ന്യൂസ് നാലാം സ്ഥാനത്തെത്തി. 36.25 ആണ് മനോരമയുടെ പോയിന്റ് നില.
മാതൃഭൂമി ന്യൂസ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണുള്ളത്, 34.49 ആണ് പോയിന്റ് നില. ആറാം സ്ഥാനത്തുണ്ടായിരുന്ന ജനം ടിവിയെ പിന്തള്ളി ന്യൂസ് മലയാളം 24, 26.30 എന്ന പോയിന്റോടെ ഇപ്പോള്‍ ആറാം സ്ഥാനത്താണ്. 25.85 പോയിന്റോടെ ജനം തൊട്ടുപിന്നിലുണ്ട്. കൈരളി ടിവി 14.58 പോയിന്റുകളോടെ എട്ടാം സ്ഥാനത്തും, ന്യൂസ് 18 പട്ടികയില്‍ ഒന്‍പതാമതുമാണ്. പത്താം സ്ഥാനത്തുള്ള മീഡിയാ വണ്ണിന്റെ പോയിന്റ് നില 6.89 ആണ്.
ഏറ്റവും പുതിയ ബാര്‍ക് റേറ്റിംഗ്
Reporter TV – 98
Asianet News – 92
Twenty Four – 71
Manorama News – 36
Mathrubhoomi News – 35
News Malayalam 24*7 – 26
Janam TV – 26
Kairali News – 15
News 18 Kerala – 13
Media One – 7