Friday, April 4, 2025

ചിത്രത്തിൽ കാണുന്ന ഇദ്ദേഹം ആരെന്ന് മനസ്സിലായോ ?

Must read

- Advertisement -

തിരുവനന്തപുരം : സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട കേരളത്തിലെ ഒരു പ്രമുഖൻ്റെ യുവാവായിരുന്നപ്പോഴുള്ള ചിത്രമാണ്. ഒരു ജനകീയ നേതാവിൻ്റെ ചരമവാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിൻ്റെ ഓർമ്മകൾ പങ്കുവച്ച ഫെയ്സ് ബുക്ക് കുറിപ്പിലാണ് അപൂർവ്വമായ ഈ ഫോട്ടോ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഷെയർ ചെയ്തത്. ഈ ചിത്രത്തിൻ്റെ പൂർണ്ണരൂപം കാണുമ്പോൾ ആളിനെ പിടി കിട്ടും.

അന്തരിച്ച ചെങ്ങന്നുർ എം.എൽ.എ രാമചന്ദ്രൻ നായരും മന്ത്രി സജി ചെറിയാനുമാണ് ചിത്രത്തിൽ

ചെങ്ങന്നൂരിന്റെ പ്രിയപ്പെട്ട എം എൽ എ ആയിരുന്ന സ: കെ കെ രാമചന്ദ്രൻ നായർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ആറു വർഷം പൂർത്തിയാകുകയാണ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, പന്തളം എൻ എസ് എസ് കോളേജ്, തിരുവനന്തപുരം ഗവ . ലോ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം എഴുപതുകളുടെ അവസാനത്തിൽ ചെങ്ങന്നൂർ കോടതികളിൽ പ്രാക്ടീസ് ആരംഭിച്ച സഖാവ് കെ കെ ആർ വളരെ പെട്ടെന്നാണ് ചെങ്ങന്നൂരിന്റെ രാഷ്ടീയ – സാമൂഹ്വ – സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലുടെ പൊതുരംഗത്തു പ്രവേശിച്ച സഖാവ് ചെങ്ങന്നൂരിലെ സി പി ഐ ( എം ) ന്റെ നേതൃനിരയിലെത്തുകയും ദീർഘകാലം പാർട്ടി ചെങ്ങന്നൂർ താലൂക്ക് കമ്മറ്റിയുടെയും ഏരിയാ കമ്മറ്റിയുടെയും സെക്രട്ടറിയായി പ്രവർത്തിക്കുകയുമുണ്ടായി. 2016ലെ പൊതുതിരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം ചെങ്ങന്നൂർ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് നൽകിയ സംഭാവനകൾ അതുല്യമായിരുന്നു. എന്നാൽ തന്റെ ദൗത്യം പൂർത്തീകരിക്കാനാവാതെ 2018 ജനുവരി 14 ന് അദ്ദഹം നമ്മെ വിട്ടുപിരിഞ്ഞു. സഖാവിന്റെ ഓർമ്മകൾ മുന്നോട്ടുള്ള പോരാട്ടവീഥികളിൽ നമുക്ക് കരുത്തു പകരും. സഖാവ് കെ കെ ആറിന്റെ സ്മരണയ്ക്ക് മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

– സജി ചെറിയാൻ

See also  മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ വിധി ശരിവെച്ചു സുപ്രീംകോടതി; ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകുമെന്ന് പരമോന്നത കോടതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article