- Advertisement -
തിരുവനന്തപുരം : മഹാകവി കുമാരനാശാന്റെ ചരമ ശതാബ്‌ദി വർഷമാണ് 2024 .കുമാരനാശാനെ അദ്ദേഹത്തിന്റെ കവിതകളുടെ പ്രസക്തി ചർച്ച ചെയ്യുന്നതിനുമായി പ്രിയദർശിനി പബ്‌ളിലൊക്കേഷന്സിന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 15 നു വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം ഇന്ദിരാ ഭവനിൽ `വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം എന്ന പേരിൽ ആശാന്റെ കവിതകളെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു. ഇതിന്റെ ഉത്‌ഘാടനം ഡോ. ശശി തരൂർ എംപി നിർവഹിക്കും. പ്രമുഖർ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.