കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്തു

Written by Web Desk1

Updated on:

തിരുവനന്തപുരം (Thiruvananthapurram ) കെഎസ്ആർടിസി (KSRTC) ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു (First installment of salary) വിതരണം ചെയ്തു. ശമ്പളവിതരണത്തിനുളള 30 കോടി സർക്കാർ നൽകി. ബാക്കി 7 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റെടുത്തു. പുതിയ മന്ത്രി വന്നിട്ടും ശമ്പളം കൊടുക്കാൻ കഴിയാത്തതിൽ യൂണിയനുകൾ പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിസന്ധിയിലായ കെഎസ്ആർടിസിയുടെ അവസ്ഥ മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു. ഒന്നാം തീയതി തന്നെ ജീവനക്കാർക്കെല്ലാം ശമ്പളം കൊടുക്കാൻ പറ്റുന്ന നിലയിലേക്കുള്ള ആലോചനകൾ നടന്നുവരികയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചതായും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

കെഎസ്ആർടിസിയിലെ പെൻഷൻ കുടിശ്ശിക രണ്ടാഴ്ചയ്ക്കകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ചാകും പെൻഷൻ നൽകുക. ഇതിനായി സർക്കാർ സഹകരണ ജോയിൻറ് റജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണത്തിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴാണ് സർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിച്ചത്.

See also  കാറുകൾ കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം …

Related News

Related News

Leave a Comment