Wednesday, October 29, 2025

കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി…

Must read

കൊല്ലം: കൊല്ലം ആവണീശ്വരത്ത് കെഎസ്ആർടിസി (KSRTC ) കണ്ടക്ടറും ഭാര്യയും രണ്ടിടങ്ങളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ (KSRTC Dippo )യിലെ കണ്ടക്ടർ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്. വിജേഷിനെ തൂങ്ങി മരിച്ച നിലയിലും ഭാര്യ രാജി വാഹനത്തിനു മുന്നിൽ ചാടിയുമാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം വ്യാഴാഴ്ച രാത്രി പത്തരയ്ക്ക് കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയില്‍ താമസിക്കുന്ന രാജി (38) മിനി ബസ്സിനു മുന്നിൽ‌ ചാടുകയായിരുന്നു. ആവണീശ്വരം റെയിൽവേ സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. പാന്റ് ഇല്ലാതെ വിജേഷിന്റ് ഷർട്ട് അരയിൽ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. കാണാതായ വിജേഷിനായി തെരച്ചിൽ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article