സംസ്ഥാന ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന സംബന്ധിച്ച് പ്രഖ്യാപനമില്ല. നിലവില്‍ നല്‍കാനുള്ള മൂന്ന മാസത്തെ കുടിശിക നല്‍കുമെന്ന മാത്രമായിരുന്നു ധനമന്ത്രി പറഞ്ഞത്. 100 മുതല്‍ 200 രൂപയുടെ വര്‍ധനയുണ്ടാകും എന്നാണ് പ്രതീക്ഷിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് തീരുമാനം ഉണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അതുകണ്ടാകാത്തത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാണ്. നിലവില്‍ 1600 രൂപയാണ് സംസ്ഥാനത്ത് ക്ഷേമപെന്‍ഷനായി നല്‍കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയുമാണ് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നത്. 60 ലക്ഷത്തിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നത്.
![](https://taniniram.com/wp-content/uploads/2025/02/kn-balagopal-sabha.jpg)
ക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല , മൂന്ന് മാസത്തെ കുടിശിക നൽകും
Written by Taniniram
Published on: