കെ.എസ്.ഇ.ബി ഇനിയും തുടങ്ങാത്ത പ്രവൃത്തികൾ റദ്ദാക്കുന്നു

Written by Web Desk1

Published on:

പാ​ല​ക്കാ​ട്: അ​തി​ഗു​രു​ത​ര സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഇ​നി തു​ട​ങ്ങാ​നി​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ റ​ദ്ദാ​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി തീ​രു​മാ​നം. ദീ​ർ​ഘ​കാ​ല കാ​രാ​റു​ക​ൾ റ​ദ്ദ് ചെ​യ്യേ​ണ്ടി​വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ അ​ട​ക്കേ​ണ്ട തു​ക കി​ട്ടാ​ത്ത​തു​മാ​ണ് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി​യ​തെ​ന്ന് ബു​ധ​നാ​ഴ്ച കെ.​എ​സ്.​ഇ.​ബി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​നി ന​ട​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ളി​ൽ മു​ൻ​ഗ​ണ​നാ​ക്ര​മം അ​നു​സ​രി​ച്ച പ​ട്ടി​ക​യും വേ​ണ്ട ഫ​ണ്ട് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടും മൂ​ന്ന് ദി​വ​സ​ത്തി​ന​കം ന​ൽ​കാ​നാ​ണ് കെ.​എ​സ്.​ഇ.​ബി ഉ​ൽ​പാ​ദ​ന, വി​ത​ര​ണ, പ്ര​സ​ര​ണ യൂ​നി​റ്റു​ക​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം.

ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ൾ റ​ദ്ദാ​ക്കി​യ​തു​മൂ​ലം കെ.​എ​സ്.​ഇ.​ബി​ക്ക് 250 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത വ​ന്നി​രു​ന്നു. മാ​ത്ര​മ​ല്ല, ക​മ്പ​നി​ക​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി ത​രാ​ൻ ത​യാ​റാ​യി​ട്ടു​മി​ല്ല. മ​ൺ​സൂ​ൺ ശ​ക്ത​മാ​വാ​ത്ത​ത് വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തെ​യും ബാ​ധി​ച്ചു. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്ക് പു​റ​മെ വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ൾ​പ്പെ​ടെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ വ​രു​ത്തി​യ കു​ടി​ശ്ശി​ക തി​രി​ച്ചു​പി​ടി​ക്കാ​നാ​യി​ട്ടി​ല്ല.

സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ കു​ടി​ശ്ശി​ക മാ​ത്ര​മേ വ​ഹി​ക്കാ​നാ​കൂ എ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടും ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു. ഇ​തി​നാ​ൽ 2024 മാ​ർ​ച്ചി​ൽ അം​ഗീ​കാ​ര​ത്തി​ന് സ​മ​ർ​പ്പി​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ളി​ൽ പു​ന​രാ​ലോ​ച​ന വേ​ണം, മു​ൻ​ഗ​ണ​നാ​ക്ര​മ​വും വേ​ണം. ഇ​ത​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ പ്ര​തി​മാ​സ ഫ​ണ്ട് ലി​സ്റ്റ് വി​വി​ധ യൂ​നി​റ്റു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. ഇ​നി​യും തു​ട​ങ്ങാ​ത്ത പ്ര​വൃ​ത്തി​ക​ൾ തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ല.

തു​ട​ങ്ങി​യാ​ലും ഫ​ണ്ട് അം​ഗീ​കാ​രം ന​ൽ​കാ​നാ​കി​ല്ല. ഏ​റെ​ത്ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കെ.​എ​സ്.​ഇ.​ബി​യു​ടെ ഉ​ൽ​പാ​ദ​ന, വി​ത​ര​ണ, പ്ര​സ​ര​ണ യൂ​നി​റ്റു​ക​ൾ ആ​വ​ശ്യ​മാ​യ തു​ക​യു​ടെ വി​ശ​ദ റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ കെ.​എ​സ്.​ഇ.​ബി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ ക​രാ​റു​ക​ൾ റ​ദ്ദ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത സം​ബ​ന്ധി​ച്ചും മു​ൻ​ഗ​ണ​ന പ​ട്ടി​ക​യും താ​മ​സം കൂ​ടാ​തെ സ​മ​ർ​പ്പി​ക്കാ​ൻ ചെ​യ​ർ​മാ​ൻ ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

See also  കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകൾ….

Leave a Comment