ആര്‍എംപിയെ വെട്ടിലാക്കി സ്ത്രീവിരുദ്ധ പരാമര്‍ശം; കെകെ ശൈലജയെ അധിക്ഷേപിച്ച് കെഎസ് ഹരിഹരന്‍; മാപ്പ് പറഞ്ഞ് തടിയൂരാന്‍ ശ്രമം

Written by Taniniram

Updated on:

വടകരയിലെ അശ്ലീല വീഡിയോ വിവാദത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ആര്‍ എം പി നേതാവ് കെ എസ് ഹരിഹരന്‍. കെ കെ ശൈലജക്കെതിരെയാണ് ആര്‍എംപി നേതാവ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. വടകരയില്‍ യുഡിഎഫും ആര്‍എംപിയും സിപിഎം വര്‍ഗീയതക്കെതിരെയെന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പയിനില്‍ പ്രസംഗിക്കവേയായായിരുന്നു വിവാദ പരാമര്‍ശം.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ഷാഫി പറമ്പിലുമടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിയില്‍ വെച്ചായിരുന്നു അധിക്ഷേപം . മലയാളത്തിന്‍റെ അഭിമാനം മഞ്ജുവാര്യരെയും പ്രസംഗത്തില്‍ വലിച്ചിഴച്ചിട്ടുണ്ട്. പ്രസംഗത്തെ ആര്‍എംപി നേതാവ് കെകെ രമ എംഎല്‍എ തളളിപ്പറഞ്ഞിട്ടുണ്ട്. കെഎസ് ഹരിഹരനെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല. ഹരിഹരനെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണ് ഇടത് സംഘടനകള്‍. പരാമര്‍ശം വിവാദമായതോടെ കെഎസ് ഹരിഹരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചു.

See also  മദ്യക്കുപ്പി ഉപയോഗിച്ച് ഏറ്റുമുട്ടി, മലപ്പുറത്ത് 2പേർക്ക് കുത്തേറ്റു

Leave a Comment