Saturday, October 18, 2025

രാമക്ഷേത്രം ഉദ്ഘാടനം; എല്ലാവരും വീടുകളില്‍ ജനുവരി 22ന് വിളക്ക് തെളിയിക്കണമെന്ന് കെ എസ് ചിത്ര

Must read

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ദിവസം രാമനാമം ജപിച്ചും വിളക്കു തെളിയിച്ചും ആഘോഷിക്കണമെന്ന് ഗായിക കെഎസ് ചിത്ര. ഗായികയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അയോധ്യയില്‍ പ്രതിഷ്ഠാദിനം ജനുവരി 22ന് നടക്കുമ്പോള്‍ ഉച്ചയ്ക്ക് 12.20ന് ശ്രീരാമ, ജയരാമ, ജയജയ രാമ എന്ന രാമമന്ത്രം എല്ലാവരും ജപിച്ചുകൊണ്ടിരിക്കണം. വൈകുന്നേരം വിളക്ക് വീടിന്റെ നാനാഭാഗത്ത് തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും പരിപൂര്‍ണമായി ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. – ചിത്ര പറഞ്ഞു.

കഴിഞ്ഞ ദിവസം അയോധ്യയില്‍ നിന്നുള്ള അക്ഷതം കെഎസ് ചിത്ര സ്വീകരിച്ചിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘം എറണാകുളം വിഭാഗ് സഹകാര്യവാഹ് രാജേഷ് ആണ് വീട്ടിലെത്തി ചിത്രയ്ക്ക് അക്ഷതം നല്‍കിയത്. കൂടാതെ ലഘുലേഖയും ക്ഷണപ്പത്രവും കൈമാറി.

വീഡിയോ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തുന്നുണ്ട്. നേരത്തെ നടന്‍ മോഹന്‍ലാലും ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും രാമക്ഷേത്രത്തിന്റെ അക്ഷതം സ്വീകരിച്ചിരുന്നു. ക്ഷേത്രത്തില്‍ ഈ മാസം 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article