കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഹൈക്കമാന്‍ഡ് പുനഃസംഘടിപ്പിച്ചു. നേരത്തെയുണ്ടായിരുന്ന 23-ല്‍ നിന്ന് അംഗസംഖ്യ 36 ആയി ഉയര്‍ത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍, പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച വി.എം. സുധീരന്‍, പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പ് എന്നിവരെ പുതിയ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയെ സമിതിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ നിലനിര്‍ത്തി.
കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമായി.ഷാനിമോള്‍ ഉസ്മാന്‍, പദ്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ, പി.കെ. ജയലക്ഷ്മി എന്നിവരാണ് വനിതാ പ്രതിനിധികളായിട്ടുള്ളത്.
പുതിയ രാഷ്ട്രീയകാര്യ സമിതി
കെ.സുധാകരന്‍
വി.ഡി.സതീശന്‍
രമേശ് ചെന്നിത്തല
കെ.മുരളീധരന്‍
വി.എം.സുധീരന്‍
മുല്ലപ്പള്ളി രാമചന്ദ്രന്‍
എം.എം.ഹസ്സന്‍
കൊടിക്കുന്നില്‍ സുരേഷ്
പി.കെ.കുര്യന്‍
ശശി തരൂര്‍
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കെ.സി.ജോസഫ്
ബെന്നി ബെഹനാന്‍
അടൂര്‍ പ്രകാശ്
എം.കെ.രാഘവന്‍
ആന്റോ ആന്റണി
ടി.എന്‍.പ്രതാപന്‍
ഹൈബി ഈഡന്‍
പി.സി.വിഷ്ണുനാഥ്
ഷാനിമോള്‍ ഉസ്മാന്‍
എം.ലിജു
ടി.സിദ്ദീഖ്
എ.പി.അനില്‍കുമാര്‍
സണ്ണി ജോസഫ്
റോജി എം.ജോണ്‍
എന്‍.സുബ്രഹ്‌മണ്യന്‍
അജയ് തറയില്‍
വി.എസ്.ശിവകുമാര്‍
ജോസഫ് വാഴക്കന്‍
പദ്മജ വേണുഗോപാല്‍
ചെറിയാന്‍ ഫിലിപ്പ്
ബിന്ദു കൃഷ്ണ
ഷാഫി പറമ്പില്‍
ശൂരനാട് രാജശേഖരന്‍
പി.കെ.ജയലക്ഷ്മി
ജോണ്‍സണ്‍ അബ്രഹാം