Saturday, July 5, 2025

കെപിസിസി എക്‌സിക്യൂട്ടീവ് അംഗം മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു

Must read

- Advertisement -

തിരുവനന്തപുരത്തെ സുപരിചിതമായ കോണ്‍ഗ്രസ് മുഖം മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരന്‍ നായര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പത്മജ വേണുഗോപാലിന് പിന്നാലെയാണ് ലീഡറുടെ വിശ്വസ്തനായിരുന്ന മഹേശ്വരന്‍ നായരും ബിജെപിയിലെത്തിയത്.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമെത്തിയാണ് മഹേശ്വരന്‍ നായര്‍ തീരുമാനം പ്രഖ്യാപിച്ചത്. നാലുതവണ പൂജപ്പുര വാര്‍ഡിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം കോര്‍പറേഷനില്‍ അംഗമായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം ഇടതുപക്ഷം പ്രചരണായുധമാക്കിയിരിക്കുകയാണ്.

See also  വിസ തട്ടിപ്പുകള്‍ക്കെതിരേ ജനങ്ങള്‍ജാഗ്രത പുലര്‍ത്തണം: നോര്‍ക്ക
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article