ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം കഴകം ജോലിക്ക് ഈഴവ സമുദായ അംഗത്തിന് അഡൈ്വസ് മെമ്മോ അയച്ച് ദേവസ്വം. ജാതി വിവേചനത്തെത്തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേര്‍ത്തല സ്വദേശി കെ.എസ്. അനുരാഗിന് അഡൈ്വസ് മെമ്മോ അയച്ചത്. കൂടല്‍മാണിക്യം ദേവസ്വമാണ് അഡൈ്വസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് നേരത്തെ തന്നെ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ അനുരാഗിന് നിയമന ഉത്തരവ് നല്‍കാനാണ് സാധ്യത.
ദേവസ്വത്തിന്റെ നിയമന ഉത്തരവ് കിട്ടിയാല്‍ ഉടന്‍ ജോലിയില്‍ കയറുമെന്ന് അനുരാഗും അറിയിച്ചിട്ടുണ്ട്. റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനായ ബാലു എംഎക്കാരനാണ്. ബാലുവിന് പൊതുവിഭാഗത്തിലാണ് നിയമനം കിട്ടിയത്. ബാലു രാജിവച്ചതോടെ രണ്ടാം നിയമനം ഈഴവ സംവരണമായി. ഈ സാഹചര്യത്തിലാണ് സ്പ്ലിമെന്ററി ലിസ്റ്റിലുള്ള 23കാരനായ അനുരാഗിന് അവസരം കിട്ടിയത്. ചേര്‍ത്തല കളവംകോടം സ്വദേശിയായ അനുരാഗ് ബിരുദധാരിയാണ്. രണ്ടു പിതൃസഹോദരന്മാര്‍ പൂജാരിമാരാണ്. ഇതില്‍ ഒരാള്‍ക്ക് ജോലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലുമാണ്. ഫെബ്രുവരി 24ന് മാലകെട്ടു കഴകക്കാരനായി ബാലു ചുമതലയേറ്റതോടെയാണ് കൂടല്‍മാണിക്യത്തില്‍ വിവാദം തുടങ്ങിയത്.