Wednesday, April 23, 2025

കൊല്ലത്ത് എണ്ണയില്‍ പ്ലാസ്റ്റിക്ക് ഉരുക്കി ചേര്‍ത്ത് പലഹാരം; കണ്ടെത്തിയത് ആരോഗ്യവിഭാഗം പരിശോധനയില്‍, കട പൂട്ടിച്ച് നാട്ടുകാര്‍

Must read

- Advertisement -

ആരോഗ്യത്തെ സാരമായി ബാധിക്കുന്ന തരത്തില്‍ പലഹാര നിര്‍മ്മാണം.
കൊല്ലം പട്ടാളത്ത് പളളിക്ക് സമീപമുളള കടയിലാണ് എണ്ണയില്‍ പ്ലാസ്റ്റിക്ക് ഉരുക്കി ചേര്‍ത്ത് പലഹാരങ്ങള്‍ നിര്‍മിക്കുന്നത് കണ്ടെത്തിയത്. കൊല്ലം നഗരത്തിലെ എസ്എംപി പാലസ് റോഡിന് സമീപമാണ് കട പ്രവര്‍ത്തിക്കുന്നത്.
ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് റോഡരികിലെ ബേക്കറിയില്‍ പ്ലാസ്റ്റിക്ക് കവര്‍ ഉരുക്കി ചേര്‍ത്ത എണ്ണ പിടികൂടിയത്. കൊല്ലം കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പരിശോധനക്ക് പിന്നാലെ അധികൃതര്‍ കട പൂട്ടിച്ചു.

കടയില്‍ ഉണ്ടാക്കുന്ന പലഹാരങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അടക്കം കച്ചവടത്തിന് എത്തിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു പലഹാരക്കട ഉണ്ടായിരുന്നത്. കൂടാതെ സ്ഥാപനത്തിന് മതിയായ രേഖകളോ, ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡോ ഉണ്ടായിരുന്നില്ല. കടയുടെ ഉടമക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

See also  അനന്തപുരി ഉത്സവലഹരിയില്‍, ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന് ; തലസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article