- Advertisement -
കൊല്ലം: കൊല്ലത്തെ ഇളക്കിമറിച്ച് പ്രചാരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിന്റെ കണ്ണിന് പരിക്കേറ്റത് തിരിച്ചടിയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബി ജെ പി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുളവന സ്വദേശി സനലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കൃഷ്ണകുമാറിനെ (Krishnakumar NDA Candidate Kollam) സ്വീകരിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.