Tuesday, May 20, 2025

കൊല്ലത്ത് നാലു വയസ്സുകാരനോട് അമ്മയുടെ കൊടും ക്രൂരത, സ്പൂൺ ചൂടാക്കി കാലുകൾ പൊള്ളിച്ചു; കേസെടുത്ത് പോലീസ്

Must read

- Advertisement -

കൊല്ലം: കടയില്‍ നിന്നും മിഠായി വാങ്ങാന്‍ അമ്മ സൂക്ഷിച്ചിരുന്ന പണമെടുത്തതിന് സ്പൂണ്‍ പൊള്ളിച്ച് കാലില്‍ വച്ച് നാലുവയസ്സുകാരനോട് അമ്മയുടെ ക്രൂരത. കുഞ്ഞിന്റെ വലതുകാലിന് സാരമായിു പൊള്ളലേറ്റു. പൊതുപ്രവര്‍ത്തകരുടെ ഇടപെടലില്‍ കിളികൊല്ലൂര്‍ പോലീസ് ആശുപത്രിയിലെത്തിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34)യുടെ പേരില്‍ പോലീസ് കേസെടുത്തു. ചായ വീണെന്നാണ് അശ്വതി ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട്, പേഴ്‌സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാല്‍ പൊള്ളിച്ചെന്നു സമ്മതിക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

See also  വിവാദങ്ങൾക്കൊടുവിൽ ബോബി ചെമ്മണൂർ ജയിൽ മോചിതനായി; ജാമ്യ ഉത്തരവ് എത്തിക്കാതിരുന്നത് ട്രാഫിക് ബ്ലോക്ക് കാരണമെന്ന് സത്യവാങ്മൂലം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article