ഗുരുവായൂർ ഏകാദശിയിലെ കോടതി വിളക്ക് എന്ന പേര് മാറ്റിയില്ല; കേസ് എടുത്ത് ഹൈക്കോടതി

Written by Taniniram

Published on:

ഗുരുവായൂർ ഏകാദശിയിലെ കോടതിവിളക്കിൽ ഹൈക്കോടതി കേസെടുത്തു. കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും കോടതിവിളക്ക് എന്ന പേര് ഉപയോഗിച്ചതിനാണ് കേസ്. ഈ പേര് ഉപയോഗിക്കരുതെന്ന് 2022ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും മുരളി പുരുഷോത്തമനും അടങ്ങുന്ന ദേവസ്വം ബെഞ്ച് വിഷയം നാളെ പരിഗണിക്കും.

ഗുരുവായൂർ ഏകാദശി സമയത്ത് ചാവക്കാട് കോടതിയിലെ ജുഡീഷ്യൽ ഓഫിസർമാരും അഭിഭാഷകരും ചേർന്നാണ് കോടതി വിളക്ക് നടത്തുന്നത്. വർഷങ്ങളായി നടത്തി വരുന്ന വിളക്കാഘോഷമാണ് ഇത്. എന്നാൽ കോടതി വിളക്കെന്ന പദം ഇതിന് ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അന്ന് പേരുമാറ്റാൻ നിർദേശിച്ചത്.

മതനിരപേക്ഷ സമൂഹത്തിൽ കോടതിവിളക്കെന്ന പേരിൽ ഒരു ചടങ്ങ് നടത്തുന്നത് ശരിയായ കാര്യമല്ലെന്നും നടപടി വേണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാല്‍ പേര് മാറ്റിയില്ല. ഈ വിഷയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലേക്ക് കത്ത് വന്നതോടെയാണ് കേസ് എടുക്കാന്‍ തീരുമാനിച്ചത്.

See also  കടന്നലുകളുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

Leave a Comment