Saturday, April 5, 2025

അബോര്‍ഷനായി ആശുപത്രികളെ സമീപിച്ചിരുന്നു; ആണ്‍സുഹൃത്തിനെതിരെ പരാതി നല്‍കാതെ യുവതി

Must read

- Advertisement -

കൊച്ചി: കൊച്ചി നഗരത്തെ ഞെട്ടിച്ച പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ശേഷം യുവതി അബോര്‍ഷനായി നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും നടന്നില്ല. പിന്നീട് ഗൂഗിളിലും യൂടൂബിലും കുഞ്ഞിനെ കൊല്ലാനുളള മാര്‍ഗങ്ങള്‍ സെര്‍ച്ച് ചെയ്തു. ഇതിന്റെ ഹിസ്റ്ററി രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്റ്റാഗ്രാം സുഹൃത്തായ തൃശൂര്‍ സ്വദേശിയെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നുവെന്നാണ് യുവാവ് നല്‍കിയ മൊഴി.കൊലപാതകത്തില്‍ ആണ്‍ സുഹൃത്തിന് പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം. ആദ്യം പീഡന പരാതി ഉന്നയിച്ചെങ്കിലും യുവാവിനെതിരെ പരാതി നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിനാല്‍ പോലീസിന് ഇതുവരെ പീഡനക്കേസില്‍ കേസെടുക്കാനായിട്ടില്ല. എറണാകുളം പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തില്‍ യുവതിയുടെ ആണ്‍ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂര്‍ സ്വദേശിയായ യുവാവിന്റെ മൊഴി പൊലീസ് ഇന്നലെ രാത്രി രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ യുവതി നിലവില്‍ പരാതി നല്‍കിയിട്ടില്ല. ഇക്കാരണത്താല്‍ സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇയാളെ ഇന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും.

ബാത്‌റൂമില്‍ പ്രസവിച്ചശേഷം കുഞ്ഞ് കരഞ്ഞപ്പോള്‍ വായില്‍ തുണിതിരുകി. ശ്വാസം മുട്ടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി.കഴുത്തില്‍ ഷാളിട്ട് മുറുക്കി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ യുവതിയുടെ അമ്മ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ പെട്ടെന്നുണ്ടായ ടെന്‍ഷനില്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വലിച്ചെറിയുകയായിരുന്നൂവെന്നാണ് മൊഴി. യുവതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ അറസ്റ്റ് സൗത്ത് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. കേസില്‍ കൊലക്കുറ്റത്തിന് പുറമേ മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നതടക്കമുള്ള കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.

See also  വൈദ്യുത പോസ്റ്റിൽ പെരുമ്പാമ്പ്…. നാട്ടുകാർ ഷോക്ക് ആയി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article