Monday, August 18, 2025

നീനു വിവാഹിതയായി, വിവാഹം നടന്നത് ഫെബ്രുവരിയില്‍; വിവാഹം നടത്തിയത് കെവിന്റെ അച്ഛനല്ല

Must read

- Advertisement -

കോട്ടയം: കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയായിരുന്നു കെവിന്റേത്.മകന്റെ മൃതദേഹത്തിനരികില്‍ നീനുവിനെ ചേര്‍ത്തുപിടിച്ച കെവിന്റെ പിതാവും നോവായി മാറിയിരുന്നു

കെവിന്റെ ഭാര്യ നീനു എം എസ് ഡ ബ്ല്യുസിന് പഠിക്കാന്‍ പോയെന്നൊക്കെ പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. നീനു വിവാഹിതയായി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായി. ഈ വാര്‍ത്ത സ്ഥിതരിച്ചിരിക്കുകയാണ് പ്രമുഖ മാധ്യമമായ മനോരമ . പിന്നാലെ എല്ലാം മറന്ന് നല്ലൊരു ജീവിതം നയിക്കാന്‍ ആ കുട്ടിയ്ക്ക് സാധിക്കട്ടെയെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.. എന്നാല്‍ താന്‍ വിവാഹം നടത്തിക്കൊടുത്തിട്ടില്ലെന്ന് പ്രതികരിച്ച് കെവിന്റെ അച്ഛന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.’നീനുവിനെ ഞാന്‍ ആര്‍ക്കും കൈ പിടിച്ചു കൊടുത്തിട്ടില്ല. നീനുവിന്റെ കല്യാണം കഴിഞ്ഞ വാര്‍ത്ത എനിക്കറിയില്ല. വ്യാജ പ്രചരണം നടത്തുന്നവരോടുതന്നെ ചോദിക്കണം’- എന്നായിരുന്നു അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. എന്നാല്‍ നീനു വിവാഹിതയായി എന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് മനോരമ വ്യക്തമാക്കിയിരിക്കുന്നത്. നീനു വിവാഹിതയായി എന്നത് സത്യമാണ്. ഫെബ്രുവരിയിലായിരുന്നു വിവാഹം നടന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ കെവിന്റെ വീട്ടുകാരല്ല വിവാഹം നടത്തിക്കൊടുത്തത്. കെവിന്റെ കുടുംബവുമായി നീനുവിന് ഇപ്പോള്‍ അടുപ്പമൊന്നുമില്ലെന്നാണ് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. നീനു ഇപ്പോള്‍ കേരളത്തിന് പുറത്താണെന്നാണ് വിവരം.

See also  ഭാരത് അരി വിതരണം ആരംഭിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article