സംസ്ഥാന സ്‌കൂൾ കലോത്സവം അവതരണഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും; പഠിപ്പിക്കുന്നത് സൗജന്യമായി

Written by Taniniram

Published on:

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം അവതരണഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം ചിട്ടപ്പെടുത്താന്‍ കലാമണ്ഡലം. നൃത്തം കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് കലാമണ്ഡലം ഉറപ്പ് വിദ്യാഭ്യാസ വകുപ്പിന് ഉറപ്പ് നല്‍കിയിരിക്കുന്നത്. കലാമണ്ഡലത്തിലെ അധ്യാപകരും പിജി വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ രാജേഷ് കുമാര്‍ അറിയിച്ചു.

നേരത്തെ പ്രമുഖ നടി നൃത്തം പഠിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. എന്നാല്‍ നടി ആരാണെന്ന് മന്ത്രി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, സോഷ്യല്‍മീഡിയിലടക്കം മന്ത്രിയുടെ പ്രസ്താവന വിവാദമായപ്പോള്‍ പ്രസ്താവന പിന്‍വലിച്ച് വിവാദം അവസാനിപ്പിച്ചിരുന്നു. പ്രതിഫലത്തില്‍ തട്ടി നടി പിന്മാറിയ സ്ഥാനത്താണ് കലാമണ്ഡലം സൗജന്യമായി നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തുന്നത്. ഇനി വിവാദത്തിനില്ലെന്നും കലാമണ്ഡലത്തിന്റെ നടപടി അന്തസ്സാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

See also  ലൈൻമാൻ കുഴഞ്ഞുവീണു മരിച്ചു...

Leave a Comment