Saturday, April 5, 2025

പി.എസ്.സി നിയമനങ്ങൾക്ക് സ്ത്രീകൾക്ക് ഉയർന്ന പ്രായപരിധി 45 വയസ്സാക്കണമെന്ന് വനിതാകമ്മിഷൻ

Must read

- Advertisement -

തിരുവനന്തപുരം: സർക്കാർജോലിയിൽ സ്ത്രീപങ്കാളിത്തം കൂട്ടാൻ പി.എസ്.സി നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി 45 വയസ്സാക്കണമെന്ന് വനിതാകമ്മിഷൻ. സർക്കാർ, സ്വകാര്യ മേഖലകളിലെ വനിതാ തൊഴിൽപങ്കാളിത്തം സംബന്ധിച്ച് വനിതാ കമ്മീഷൻ തൊഴിൽ വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിലാണ് സർക്കാർജോലിയിൽ വനിതാ പങ്കാളിത്തം കൂട്ടാനുള്ള നിർദ്ദേശവും ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

സർക്കാർമേഖലയിൽ വനിതകൾക്ക് കൂടുതൽ അവസരം ഉറപ്പാക്കാൻ ഉദ്യോഗസ്ഥഭരണ പരിഷ്കാരവകുപ്പ് ഇടപെടണമെന്നാണ് ആവശ്യം. 
വിവാഹം, കുടുംബപരിരക്ഷ തുടങ്ങിയ കാരണങ്ങളാൽ സ്ത്രീകളുടെ തുടർപഠനവും തൊഴിൽസാധ്യതയും അനിശ്ചിതത്തിലാകുന്ന സാഹചര്യവും വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങൾ പരി​ഗണിച്ചാകണം വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

ഗർഭിണികൾക്കും പ്രസവാവധി കഴിഞ്ഞവർക്കും ഒരുവർഷമെങ്കിലും വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന ശുപാർശ നൽകി. സ്വകാര്യമേഖലയിൽ തൊഴിൽസുരക്ഷിതത്വം ഉറപ്പാക്കാൻ നിയമം, പൊതുമേഖലയിലെ വേതനത്തിന്റെ 80 ശതമാനമെങ്കിലും സ്വകാര്യമേഖലയിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, തൊഴിലാളിക്ഷേമത്തിന് സ്വകാര്യ ചെറുകിടസ്ഥാപനങ്ങൾ ലാഭത്തിന്റെ 30 ശതമാനം വീതിക്കൽ എന്നിവയും ശുപാർശ ചെയ്തു.

പെൺകുട്ടികളുടെ പ്രവേശനത്തിന് തിരക്കുള്ള പി.ജി. കോഴ്‌സുകൾ തൊഴിലധിഷ്ഠിതമാക്കൽ, പാർടൈം ജോലികൾക്കും ഇന്റേൺഷിപ്പുകൾക്കും അധിക ക്രെഡിറ്റ് തുടങ്ങിയ നിർദേശങ്ങളും കമ്മിഷൻ നൽകിയിട്ടുണ്ട്.  സ്ത്രീകളെ തൊഴിൽശക്തിയുടെ ഭാഗമാക്കാൻ നികുതിയിളവും കുറഞ്ഞനിരക്കിൽ യാത്രാസൗകര്യവും ഏർപ്പെടുത്തണം, പത്ത്, പ്ലസ്‌ടു, യു.ജി., പി.ജി.ക്കാർക്ക് തൊഴിൽനൈപുണി, ഭാഷാപ്രാവീണ്യം, കംപ്യൂട്ടർ സാക്ഷരത എന്നിവയ്ക്ക് പാഠ്യപദ്ധതി പരിഷ്കാരിക്കുക, ശമ്പളവർധനയ്ക്കും അവധിനിയമങ്ങൾക്കും ഏകീകൃത മാനദണ്ഡം നടപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും വനിതാ കമ്മീഷൻ മുന്നോട്ടുവെക്കുന്നു.

See also  itfok 2024-നാടകം ജനകീയമാകുമ്പോൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article