തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ അതിനാടകീയ ഉത്തരവുമായി വിസി. രജിസ്ട്രാറിന്റെ മുറിക്ക് പ്രത്യേക സംരക്ഷണം നല്‍കണമെന്നാണ് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ ഉത്തരവ്. അനധികൃതമായി ആരെയും മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. സര്‍വ്വകലാശാല സെക്യൂരിറ്റി ഓഫീസര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ത്തന്നെ മുന്നോട്ടുപോകും.’- അനില്‍ കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അനില്‍ കുമാര്‍ ഓഫീസിലെത്തിയാല്‍ തടയണമെന്ന് വി സി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവരത് പാലിച്ചില്ല.റഷ്യയില്‍ നിന്ന് തിരിച്ചെത്തിയ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇന്നലെ ഡോ. സിസാ തോമസില്‍ നിന്ന് ചുമതല ഏറ്റെടുത്തു.
ഇതിനുപിന്നാലെയാണ് അനില്‍കുമാര്‍ ഓഫീസില്‍ കയറുന്നത് വിലക്കിയത്. അനില്‍ കുമാര്‍ ഓഫീസിലെത്തി ഫയല്‍നോക്കുന്ന സാഹചര്യത്തിലാണ് വിസി അദ്ദേഹത്തെ വിലക്കിയത്. ലംഘിച്ചാല്‍ അതിക്രമിച്ചു കടക്കലായി കണക്കാക്കി നടപടിയെടുക്കുമെന്നും നോട്ടീസില്‍ അറിയിച്ചിരുന്നു.നോട്ടീസിന് പിന്നാലെ ഡോ. അനില്‍കുമാര്‍ ചികിത്സാ ആവശ്യത്തിന് ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ചെങ്കിലും വി സി അതും തള്ളി. സസ്‌പെന്‍ഷനിലായതിനാല്‍ അവധിക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. രജിസ്ട്രാറുടെ ചുമതല പരീക്ഷാ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസിലെ ജോയിന്റ് ഡയറക്ടര്‍ക്കോ നല്‍കണമെന്ന് അവധിക്കത്തിലുണ്ടായിരുന്നു.അവധിയപേക്ഷ നിരസിച്ചതിനുപിന്നാലെ, സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയതാണെന്ന് വി സിക്ക് ഡോ.അനില്‍കുമാര്‍ ഇമെയിലയച്ചു. സസ്‌പെന്‍ഷന്‍ പരിശോധിക്കേണ്ടത് സിന്‍ഡിക്കേറ്റാണ്. ഹൈക്കോടതിയും ഉചിതമായ ഫോറം പരിശോധിക്കാനാണ് നിര്‍ദേശിച്ചതെന്നും മെയിലില്‍ ചൂണ്ടിക്കാട്ടി.