തിരുവനന്തപുരം (Thiruvananthapuram) : വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ കേരള സര്‍വകലാശാലയിലെ എം.ബി.എ അവസാന വര്‍ഷ വിദ്യാർഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് നിർദേശിച്ചു. (Vice Chancellor Mohan Kunnummal has ordered an investigation into the incident of the loss of answer sheets of final year MBA students at the University of Kerala.) ഉത്തരക്കടലാസുകള്‍ കൂട്ടത്തോടെ നഷ്ടപ്പെട്ടത് ഗൗരവമായ പ്രശ്‌നമാണെന്നും സംഭവത്തില്‍ അന്വേഷണത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മോഹന്‍ കുന്നുമ്മല്‍ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
മുല്യനിര്‍ണ്ണയം നടത്താന്‍ കൈമാറിയ എം.ബി.എ അവസാനവര്‍ഷ പ്രൊജക്ട് ഫിനാന്‍സ് വിഷയത്തിൻ്റെ 71 ഉത്തരക്കടലാസുകളായിരുന്നു അധ്യാപകനില്‍ നിന്നും നഷ്ടപ്പെട്ടത്. ഇതോടെ എം.ബി.എ വിദ്യാർഥികളുടെ ഫലപ്രഖ്യാപനം രണ്ടര വര്‍ഷമാണ് വൈകിയത്. വീണ്ടും പരീക്ഷ നടത്താന്‍ സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ ഏഴിനാണ് വീണ്ടും പരീക്ഷ. സംഭവം വാര്‍ത്തയായതോടെ എസ്.എഫ്.ഐയും കെ.എസ്.യു വും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സര്‍വകലാശാലകള്‍ ഉത്തരക്കടലാസുകള്‍ കൈകാര്യം ചെയ്യുന്നത് തീരെ ഉത്തരവാദിത്വമില്ലാതെയാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയില്‍ പ്രതിനിധി ആര്‍ എസ് ശശികുമാര്‍ പറഞ്ഞു. കോളജുകളില്‍ നിന്നും ചുമതലപ്പെടുത്തിയ അധ്യാപകന്‍ ഉത്തരക്കടലാസുകള്‍ ഒരുമിച്ചു സര്‍വകലാശാലയില്‍ എത്തിക്കുകയോ സര്‍വകലാശാല കോളജുകളില്‍ പോയി ഉത്തരക്കടലാസുകള്‍ ശേഖരിക്കുന്നതോ ആണ് സാധാരണ രീതി.
കൊവിഡിന് മുന്‍പ് വരെ ഇങ്ങനെ ശേഖരിക്കുന്ന ഉത്തരക്കടലാസുകള്‍ കേന്ദ്രകൃത ക്യാമ്പുകളിലായിരുന്നു മൂല്യനിര്‍ണ്ണയം നടത്തിയിരുന്നത്. എന്നാല്‍ കൊവിഡ് കാലം കഴിഞ്ഞതോടെ ഉത്തരക്കടലാസുകള്‍ അധ്യാപകരുടെ കൈവശം കൊടുത്തു വിടുന്ന സമ്പ്രദായം തുടങ്ങി ഇതോടെയാണ് ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുന്നത് സ്ഥിരം സംഭവമായതെന്നും ശശികുമാര്‍ വ്യക്തമാക്കി.
മുമ്പ് പാക്കിങ്ങിനിടയില്‍ ഒന്നോ രണ്ടോ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തരക്കടലാസുക്കെട്ടുകള്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്തുന്നവര്‍ തന്നെ ഇതു സര്‍വകലാശാലയില്‍ ഏല്പിക്കാറുമുണ്ട്. എന്നാല്‍ ഇതാദ്യമായാണ് കൂട്ടത്തോടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട ശേഷം തിരികെ ലഭിക്കാത്ത സാഹചര്യം. സംഭവത്തില്‍ സേവ് യുണിവേഴ്‌സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്കുമെന്നും അദ്ദേഹം പറഞ്ഞു.