Friday, April 4, 2025

കേരളം കൊടും ചൂടിലേക്ക്……

Must read

- Advertisement -

തിരുവനന്തപുരം: കേരളം ഇനി കൊടും ചൂടിലേക്ക്. പകല്‍ ചൂട് വര്‍ദ്ധിക്കുമെന്നാണ് താപനില അറിയിപ്പുകള്‍ സൂചിപ്പിക്കുന്നത്. പലയിടങ്ങളിലും 36 – 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില പ്രതീക്ഷിക്കാം.

പുനലൂര്‍, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പോകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം, കേരളത്തില്‍ ഇന്ന് ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴ സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. തെക്കന്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയോ ഇടത്തരം മഴയോ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയുമാണ് മഴ എത്തുക.

See also  മറയൂരിലെ ചന്ദനമോഷണത്തിൽ പ്രതിക്ക് മൂന്നുവർഷം തടവ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article