സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കണ്ണൂര്‍ ആലക്കോട് പരപ്പ സ്വദേശി നാസറിന്. ഓട്ടോ ഡ്രൈവറായ നാസര്‍ ഇന്നലെ ജോലിക്ക് ശേഷം രാത്രി ടിക്കറ്റ് എടുത്തു. ഇന്ന് ഉച്ചയ്ക്ക് പത്തുകോടി അടിച്ച് കോടിശ്വരനായി. സമ്മാനമടിച്ചതറിഞ്ഞ് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. സമ്മാനം അടിക്കുമെന്ന് ഒരിക്കല്‍പ്പോലും വിചാരിച്ചില്ലെന്നാണ് കാര്‍ത്തികപുരത്തെ ഓട്ടോ ഡ്രൈവറായ നാസര്‍ പറയുന്നത്. SC 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മര്‍ ബമ്പര്‍ 10 കോടിയുടെ സമ്മാനം. ആലക്കോട് ശ്രീ രാജരാജേശ്വര ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്.
ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. SA 177547 എന്ന ടിക്കറ്റിനാണ് 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ലഭിച്ചത്. റെക്കാഡ് ടിക്കറ്റുകളാണ് ഇക്കുറി വിറ്റുപോയത്. 36 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഇതില്‍ 33.5 ലക്ഷവും വിറ്റുപോയി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അധികമായിരുന്നു ഇത്തവണത്തെ വില്‍പ്പന. 250രൂപയായിരുന്നു ഒരു ടിക്കറ്റിന്റെ വില.