കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Written by Taniniram

Published on:

കേരള സാഹിത്യ അക്കാദമിയുടെ 2023 വര്‍ഷത്തിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം ഹരിത സാവിത്രി എഴുതിയ ‘സിന്‍’ സ്വന്തമാക്കി. മികച്ച കവിതായ്ക്കുള്ള പുരസ്‌കാരം കല്പറ്റ നാരായണന്റെ തിരഞ്ഞെടുത്ത കവിതകള്‍ സ്വന്തമാക്കി. ചെറുകഥ എന്‍.രാജന്‍ എഴുതിയ ‘ഉദയ ആര്‍ട്‌സ് ക്ലബ്’ നേടി. ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ഗ്രേസിയുടെ ‘പെണ്‍കുട്ടിയും കൂട്ടരും’ നേടി.

മികച്ച യാത്രാവിവരണം നന്ദിനി മേനോന്‍ എഴുതിയ ‘ആംചൊ ബസ്തര്‍’ നേടി. ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ആംചൊ ബസ്തര്‍.

അക്കാദമിയുടെ വിശിഷ്ടാംഗത്വം സി.എല്‍ ജോസ്, എം.ആര്‍ രാഘവ വാര്യര്‍ എന്നിവര്‍ നേടി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം കെ.വി കുമാരന്‍, പ്രേമാ ജയകുമാര്‍ പി.കെ. ഗോപി, എം. രാഘവന്‍, രാജന്‍ തിരുവോത്ത്, ബക്കളം ദാമോദരന്‍ എന്നിവര്‍ നേടി.

മറ്റു പുരസ്‌കാരങ്ങള്‍

നാടകം: ഇ ഫോര്‍ ഈഡിപ്പസ്- ഗിരീഷ് പി.സി.പാലം
സാഹിത്യ വിമര്‍ശനം: ഭൂപടം തലതിരിക്കുമ്പോള്‍- പി. പവിത്രന്‍
വൈജ്ഞാനിക സാഹിത്യം: ഇന്ത്യയെ വീണ്ടെടുക്കല്‍- ബി.രാജീവന്‍
ജീവിചരിത്രം/ആത്മകഥ: ഒരന്വേഷണത്തിന്റെ കഥ- കെ.വേണുഗോപാല്‍
വിവര്‍ത്തനം: കഥാകാദികെ- എഎം.ശ്രീധരന്‍
ഹാസ്യ സാഹിത്യം: വാരനാടന്‍ കഥകള്‍- സുനീഷ് വാരനാട്

See also  ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറ്റി ഒരാൾ മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

Related News

Related News

Leave a Comment