Saturday, April 19, 2025

വർധിച്ച് വരുന്ന അപകടങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്; ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി പിടിക്കരുത്‌

Must read

- Advertisement -

ഉറക്കം വരുന്നുവെന്ന് തോന്നിയാൽ‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെയ്ക്കണമെന്ന് കേരളാപൊലീസ്.

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത് എന്നും അതുകൊണ്ടു തന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ് എന്നാണ് കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് കേരളാ പൊലീസ് പങ്കുവെച്ച പോസ്റ്റിൽ സൂചിപ്പിച്ചു.

പത്തനംതിട്ടയിൽ ഇന്ന് നടന്ന അപകടത്തെ കൂടി ചൂണ്ടിക്കാട്ടിയാണ് കേരളാ പൊലീസിന്റെ ഈ പോസ്റ്റ്.

കേരള പൊലീസിന്റെ പോസ്റ്റ്

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട.

● വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ്.
● ഡ്രൈവ് ചെയ്യുമ്പോൾ‍ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്.
● ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം അവസാനിക്കാൻ.
● ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണം.
● പലപ്പോഴും അറിയാതെയാണ് ഡ്രൈവർ ഉറക്കത്തിലേയ്ക്ക് വീണുപോകുന്നത്.
● ഉറക്കം വരുന്നുവെന്ന് തോന്നിയാൽ‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെയ്ക്കണം.

● ഏകദേശം 15 ശതമാനം അപകടങ്ങളേ രാത്രി നടക്കുന്നുള്ളൂ
● എങ്കിലും മരിക്കുന്നതിന്റെ അറുപതുശതമാനവും രാത്രി അപകടങ്ങളിലാണ്.
● രാത്രിനടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് കാരണം.
● ഇത്തരം അപകടങ്ങളിൽ വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല. ● ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്.

● എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട്.
● ദിവസവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേയ്ക്ക് സ്വാഭാവികമായിത്തന്നെ വഴുതിവീഴും.
● ദിവസം മുഴുവൻ വിശ്രമമില്ലാതെ അദ്ധ്വാനിച്ചിട്ട് രാത്രി സ്റ്റിയറിങ്ങിന് പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക, താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും കൂടി ജീവനു ഭീഷണിയാകുന്ന പ്രവൃത്തിയാണ് താൻ ചെയ്യാൻ പോകുന്നത് എന്ന്.
● രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം.

● ഉറക്കത്തിന്റെ ആലസ്യമുണ്ടായാൽ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം.
● അതിനുശേഷം നന്നായി മുഖം കഴുകി മാത്രമേ യാത്ര തുടരാവൂ.

See also  ടിക്കറ്റ് ചോദിച്ചതിന് ടിടിഇയ്ക്ക് മൂക്കില്‍ ഇടി; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article