വന്യമൃഗ ആക്രമണം സ്ഥിരംസംഭമായ സാഹചര്യത്തില്‍ ബന്ദിപ്പൂരില്‍ ചേര്‍ന്ന അന്തര്‍ സംസ്ഥാന യോഗത്തില്‍ സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനായി പ്രധാനമായും നാല് നിര്‍ദേശങ്ങളാണ് ചാര്‍ട്ടറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവയൊക്കെയാണ് ഇരു സംസ്ഥാനങ്ങളും സമാവയത്തിലെത്തിയ ധാരണയിലുള്ളത്.
- വന്യമൃഗ സംഘര്‍ഷ മേഖല അടയാളപ്പെടുത്തുക. ജനവാസ മേഖലയിലിറങ്ങുന്നതിന്റെ കാരണം കണ്ടെത്തുക. ലഘൂകരണത്തിന് വഴി തേടുക.
- പരിഹാരങ്ങളില്‍ കാല താമസം ഒഴിവാക്കുക. അതിവേഗ ഇടപെടല്‍ നടത്തുക.
- വിഭവ സഹകരണം. വിവരം വേഗത്തില്‍ കൈമാറല്‍. വിദഗ്ദ്ധ സേവനം.
- വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം. കാര്യക്ഷമത എന്നിവ കൂട്ടുക.