Thursday, April 3, 2025

കേരളം വെന്തുരുകുന്നു; സൂര്യാഘാതത്തിന് സാധ്യത; ജാ​ഗ്രത വേണം

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : ചൂടിൽ വെന്തുരുകി കേരളം (Kerala is scorched by the heat). ഇന്ന് നാല് ഡി​ഗ്രി വരെ ചൂട് വർധിക്കുമെന്നാണ് മുന്നറിയിപ്പ്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് (Yellow alert) പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ല (Palakkad, Kollam, Kottayam, Pathanamthitta, Alappuzha, Ernakulam, Thrissur, Kozhikode, Kannur, Kasaragod district) കളിലാണ് യെല്ലോ അലർട്ട്. പാലക്കാട് ഉയർന്ന താപനില 39°C വരെയും, കൊല്ലത്ത് 38°C വരെയും, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കനത്ത ചൂട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

See also  ഭക്തിസാന്ദ്രമായി ആറ്റുകാല്‍; ഇന്നത്തെ വിശേഷങ്ങള്‍ അറിയാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article